- Advertisement -
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വിദേശ പര്യടനം ഇന്ന് ആരംഭിച്ചു. (President Draupadi Murmu’s foreign tour began today.) രണ്ട് ദിവസത്തെ സന്ദർശനത്തിനായി അവർ പോർച്ചുഗലിൽ എത്തി. 27 വർഷത്തിന് ശേഷം ആണ് ഒരു ഇന്ത്യൻ രാഷ്ട്രപതി പോർച്ചുഗൽ സന്ദർശനത്തിന് എത്തുന്നത്.
ഏപ്രിൽ ഒൻപതിന് രാഷ്ട്രപതി പോർച്ചുഗലിൽ നിന്ന് സ്ലൊവാക്കിയയിലേക്ക് പോകും. 29 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ രാഷ്ട്രപതി സ്ലൊവാക്കിയ സന്ദർശിക്കുന്നത്. രണ്ട് പ്രധാന യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കാൻ ഈ സന്ദർശനങ്ങൾ സഹായിക്കുമെന്ന് രാഷ്ട്രപതി ഭവൻ വ്യക്തമാക്കി.
അതേസമയം 1998 ൽ കെ ആർ നാരായണൻ ആയിരുന്നു അവസാനം ആയി പോർച്ചുഗൽ സന്ദർശിച്ചത്.