പാകിസ്ഥാന്റെ ഹീനമായ ആക്രമണത്തിന് ഇന്ത്യ ശക്തമായാണ് തിരിച്ചടി നല്‍കിയത്. സംഘര്‍ഷം കടുത്തതോടെ ടിവി ചാനലുകളില്‍ യുദ്ധ റിപ്പോര്‍ട്ടിംഗ് തുടങ്ങി. ഇന്ത്യയുടെ പ്രത്യാക്രമണം തുടങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്കാണ് ഉണ്ടായത്. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ മുഖ്യധാര ചാനലുകള്‍ വാര്‍ത്തയാക്കിയത് വന്‍ അബദ്ധത്തിലാണ് കലാശിച്ചത്.
രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകളും അടച്ചെന്ന് റിപ്പോര്‍ട്ടര്‍ ടിവി ബ്രേക്കിംഗ് കൊടുത്തു, അബന്ധം മനസ്സിലാക്കിയതോടെ ഞൊടിയിടയില്‍ വാര്‍ത്ത പിന്‍വലിച്ചു. ഇന്ത്യയുടെ സുരഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പ്രസ്താവനകളെന്ന് കരുതി വ്യാജ ട്വീറ്റുകള്‍ വായിച്ചെങ്കിലും റിപ്പോര്‍ട്ടര്‍ ടിവി പെട്ടെന്ന് തിരുത്തി. കറാച്ചി തുറമുഖം ബോംബിട്ടു തകര്‍ത്തെന്ന് മാതൃഭൂമി ബ്രേക്കിംഗ് ന്യൂസ് കൊടുത്തു.റിപ്ലബിക്ക് ടി വി അസിം മുനീരിനെ അറസ്റ്റ് ചെയ്‌തെന്നും ആജ് ടക് ചാനല്‍ കറാച്ചി പോര്‍ട്ട് ഇന്ത്യ തകര്‍ത്തെന്നും
സീ മീഡിയ ഇസ്സമാബാദില്‍ ഇന്ത്യ ബോംബിട്ടെന്നും വ്യാജ വാര്‍ത്ത നല്‍കിയ ശേഷം പിന്‍വലിച്ചു.