Friday, May 9, 2025

മിസൈല്‍ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനെ സാമ്പത്തികമായി തളര്‍ത്താന്‍ ഇന്ത്യ, വായ്പ ലഭിക്കുന്നതിനെ ഐഎംഎഫില്‍ എതിര്‍ക്കും

Must read

- Advertisement -

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ നാലുവഴിയില്‍ പൂട്ടാന്‍ ഉറച്ച് ഇന്ത്യ. മിസൈല്‍ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനെ സാമ്പത്തികമായും പ്രഹരമേല്‍പ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. ഐഎംഎഫില്‍നിന്ന് അടക്കം പാക്കിസ്ഥാന് ലഭിക്കുന്ന സഹായങ്ങള്‍ തടയാനാണ് ശ്രമം.

പാക്കിസ്ഥാന് ഏകദേശം 10,000 കോടി രൂപയിലധികം വായ്പ നല്‍കുന്നത് അവലോകനം ചെയ്യാന്‍ ഇന്ന് ഐഎംഎഫ് ബോര്‍ഡ് യോഗം ചേരും. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം.

യോഗത്തില്‍ ഇന്ത്യ ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിക്കും. പാക്കിസ്ഥാന് ലഭിക്കുന്ന വായ്പാതുക പോകുന്നത് ഭീകരസംഘടനകളിലേക്കാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടും.

ഇതിന് പുറമെ പാക്കിസ്ഥാനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റില്‍ കൊണ്ടുവരാനും ഇന്ത്യ നീക്കം തുടങ്ങി. ആഗോളതലത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് എഫ്എടിഎഫ്. ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പാക്കിസ്ഥാനിലേക്കുളള വിദേശ നിക്ഷേപങ്ങളിലും മൂലധന വരവിലും കടുത്ത നിയന്ത്രണം വരും.

See also  രാധികാ ശരത്കുമാർ വിരുദു നഗറിൽ ബി ജെ പി സ്ഥാനാർത്ഥി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article