- Advertisement -
ബെംഗളൂരു (Bangalure) : രണ്ടാമതും പെൺകുഞ്ഞു ജനിച്ചതിലുള്ള ഭർത്താവിന്റെ പരിഹാസത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. (A young woman, upset by her husband’s mockery of her second daughter, committed suicide.) ലഗ്ഗരെ മുനീശ്വര ബ്ലോക്കിൽ താമസിക്കുന്ന ഹാസൻ അരസിക്കരെ സ്വദേശിനി രക്ഷിത (26) യെയാണു വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഭർത്താവ് രവീഷിന്റെ പെരുമാറ്റത്തിൽ മനംനൊന്താണ് മകൾ ജീവനൊടുക്കിയതെന്ന് പിതാവ് തിമ്മരാജു പൊലീസിൽ പരാതി നൽകി. ഇവരുടെ 3 വയസ്സുള്ള മൂത്തമകളെ രവീഷ് ആക്രമിച്ചതായും പരാതിയിലുണ്ട്. രണ്ടാമതും പെൺകുട്ടിയാണെന്ന് അറിഞ്ഞതോടെ ആശുപത്രി ബിൽ അടയ്ക്കാൻ പോലും ഭർത്താവ് വിസമ്മതിച്ചിരുന്നു. രക്ഷിതയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.