ബാരിപദ (Baripada) : മുട്ടക്കറി പാകം ചെയ്യാത്തതിന് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. (Husband beats wife to death for not cooking Egg Curry.) ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ കുടിലിംഗ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ഉച്ചഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് മുട്ടക്കറി ഉണ്ടാക്കിയില്ലെന്നത് കണ്ടത്. ഇതിനെച്ചൊല്ലി ഇരുവരും വഴക്കായി.
കറി കിട്ടാഞ്ഞതിലുള്ള ദേഷ്യത്തിൽ ലാമ ബാസ്കി (55) ഭാര്യ ബസന്തിയെ പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ശക്തമായ അടിയിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ അവർ കൊല്ലപ്പെട്ടു.
പ്രതി കുറ്റം സമ്മതിച്ചുവെന്ന് ഉദാല പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഇൻ-ചാർജ് ബനമാലി ബാരിക്ക് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഉദാല സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് അയച്ചതായി അദ്ദേഹം വ്യക്തമാക്കി.
കൊല്ലപ്പെട്ട സ്ത്രീയുടെ അമ്മ മെയിൻ ഹെംബ്രാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.