Thursday, April 10, 2025

‘ഐസ്ക്രീ’മിൽ മനുഷ്യവിരൽ…

Must read

- Advertisement -

മുംബൈ (Mumbai) : ഐസ്ക്രീമിനുള്ളിൽ നിന്ന് മനുഷ്യ വിരലിന്റെ ഭാഗം കിട്ടിയെന്ന് പരാതി. മഹാരാഷ്ട്രയിലെ മലഡിലാണ് സംഭവം. ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴി മലഡ് സ്വദേശിയായ ഡോ.ഒർലേം ബ്രെൻഡൻ സെറാവോ എന്നയാൾ ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിലാണ് വിരൽ കണ്ടത്. ഇദ്ദേഹത്തിന്റെ സഹോദരിയാണ് ഐസ്ക്രീം ഓർഡർ ചെയ്തത്.

പകുതിയോളം കഴിച്ചുകഴിഞ്ഞ ശേഷമാണ് ഐസ്ക്രീമിനുള്ളിലെ കട്ടിയുള്ള വസ്തു നാവിൽ തട്ടിയതെന്നും തുടർന്ന് പരിശോധിച്ചപ്പോഴാണ് വിരലിന്റെ ഒരു ഭാഗമാണെന്ന് മനസിലായതെന്നും ഡോക്ടർ പറയുന്നു. തുടർന്ന് മലഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ യമ്മോ ഐസ്ക്രീം കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മലഡ് പൊലീസ് അറിയിച്ചു. വിരലിന്റെ കഷണം ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

See also  സർക്കാർ ആംബുലൻസുകൾക്ക് 600 മുതൽ 2500 രൂപ വരെ വാടക നിശ്ചയിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article