പണത്തിനുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. സ്വന്തം താല്പര്യത്തിനും ആഗ്രഹത്തിനും വേണ്ടി ജനിപ്പിച്ച അച്ഛനമ്മമാരെ പോലും തള്ളിപ്പറയുന്ന സമൂഹമാണ് നമുക്കുള്ളത്. ഒരുപക്ഷേ, അവരുടെ ജീവനെടുക്കാൻ പോലും ഇന്നത്തെ തലമുറയ്ക്ക് മടിയില്ല.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വന്തം പിതാവിന്‍റെ മൃതദേഹത്തോടൊപ്പം ജീവിക്കുന്ന ഒരു മകളുടെ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പിതാവിന്‍റെ പെൻഷൻ തുക ലഭിക്കുന്നതിന് വേണ്ടി മരിച്ചുപോയ പിതാവിനെ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചാണ് ഈ മകൾ ജനശ്രദ്ധ നേടിയത്. ഡെങ്കിപ്പനിയുടെ നിവാരണ പ്രവർത്തനങ്ങൾക്കായി തായ്‌വാനിലെ ആരോഗ്യ പ്രവർത്തനങ്ങൾക്കായി ആരോഗ്യപ്രവർത്തകർ ഇവരുടെ വീട്ടിനകം പരിശോധിക്കാനായി എത്തിയിരുന്നു.
എന്നാൽ ഇവർ പ്രവർത്തകരെ വീടിനുള്ളിൽ കയറ്റിയിരുന്നില്ല. ഇതാണ് സംശയങ്ങൾക്ക് തുടക്കമിട്ടത്. ഇതേതുടർന്ന് പോലീസ് എത്തി വീടും സ്ഥലവും പരിശോധിച്ചു. അപ്പോഴാണ് അസ്ഥി കഷ്ണങ്ങൾ ഉള്ള ഒരു പ്ലാസ്റ്റിക് കവർ കണ്ടെത്തിയത്. ഇതോടെ സംഭവത്തിന്‍റെ ചുരുളഴിഞ്ഞു. പിതാവിന്‍റെ പേരിൽ മാസംതോറും കിട്ടുന്ന 1.25 ലക്ഷം മോഹിച്ചാണ് മകൾ മൃതദേഹം ഒളിപ്പിച്ച് വച്ചത്.