ഭൂമി കുംഭകോണക്കേസില്‍ ഹേമന്ത് സോറന്‍ ഇഡി കസ്റ്റഡിയില്‍: മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു; ചംപയ് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

Written by Taniniram

Published on:

ഭൂമികുംഭകോണ കേസില്‍ കുടുങ്ങി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇ.ഡി. കസ്റ്റഡിയിലെടുത്തതോടെയാണ് സോറന്റെ രാജി. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മുഖ്യമന്ത്രി പദവിയിലിരിക്കെ അറസ്റ്റെന്ന നാണക്കേട് ഒഴിവാക്കാനാണ് സോറന്‍ രാജിവച്ചത്.ഗതാഗതമന്ത്രിയായിരുന്ന ചംബൈ സോറന്‍ ജാര്‍ഖണ്ഡിന്റെ അടുത്ത മുഖ്യമന്ത്രിയാകും.

ഹേമന്ത് സോറന്‍ രാജ്ഭവനില്‍ എത്തിയാണ് രാജി സമര്‍പ്പിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അനുഗമിച്ചു.ഹേമന്തിനെ ഇന്ന് ഇഡി കസ്റ്റഡിയിലെടുക്കുമെന്ന നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരുന്നത്.

മുഖ്യമന്ത്രിയുടെ വസതിക്കു പുറത്തും ഇഡി ഓഫീസിനു പുറത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിനെ നേരിടാന്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരേ ജാര്‍ഖണ്ഡ് പോലീസ് എസ്സി എസ്ടി നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിരോധങ്ങള്‍ ഒന്നും തന്നെ ഫലം കണ്ടില്ല.

എന്നാല്‍ രാത്രി ഏഴരയോടെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ ഉദ്യോഗസ്ഥ സംഘം ഹേമന്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

See also  രണ്ട് രൂപയുടെ ബിസ്‌കറ്റ് മോഷ്‌ടിച്ചതിനു കടയുടമ പത്ത് വയസുകാരനെ രാത്രി മുഴുവൻ കെട്ടിയിട്ട് തല്ലി…

Leave a Comment