ഡൽഹിയിൽ കനത്ത മഴ…റെഡ് അലെർട്ട് ….

Written by Web Desk1

Published on:

റോഡുകൾ പുഴകളായി, വിമാന സർവീസ് താളം തെറ്റി….

ന്യൂഡൽഹി (Newdelhi) : ഡൽഹിയിൽ കനത്തമഴയെ തുടർന്ന് നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബുധനാഴ്ച വൈകുന്നേരം മുതലാണ് ഡൽഹി–എൻസിആർ മേഖലയിൽ മഴ ശക്തമായത്. റോഡുകൾ പുഴ പോലെയായതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് അഞ്ചുവരെ മഴ തുടരും.

തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നു സർക്കാർ വ്യക്തമാക്കി. വിമാന സർവീസുകളെയും മഴ ബാധിച്ചു. മണിക്കൂറുകൾ വൈകിയാണ് സർവീസ് നടത്തുന്നതെന്ന് വിവിധ എയർലൈനുകൾ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തു വിമാനങ്ങളാണ് തിരിച്ചുവിട്ടത്. ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ ഡൽഹി ഗവർണർ വിനയ് സക്സേന നിർദേശം നൽകി.

Related News

Related News

Leave a Comment