Monday, March 31, 2025

കാറിന് മുകളിൽ മൃതദേഹവുമായി സഞ്ചരിച്ചത് 18 കിലോമീറ്റർ…

Must read

- Advertisement -

അമരാവതി (Amaravathi) : ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ല (Anantapur district of Andhra Pradesh) യിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. കാറിന് മുകളിൽ മൃതദേഹവു (Dead body) മായി 18 കിലോമീറ്റർ സഞ്ചരിച്ച് കാറുടമ. ബൈക്കുമായി കാർ കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. എന്നാൽ ബൈക്ക് യാത്രക്കാരന്റെ മൃതദേഹവുമായി കാർ 18 കിലോമീറ്ററാണ് സഞ്ചരിച്ചത്.

ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന ടൊയോട്ട ഇന്നോവയുടെ മുകളിൽ മൃതദേഹം കണ്ടതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. പൊലീസ് ഉടൻ തന്നെ വാഹനം കണ്ടെത്തുകയും പിടിച്ചെടുക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാറും ബൈക്കും അപകടത്തിൽ പെട്ടതായി പൊലീസ് കണ്ടെത്തിയത്. ബൈക്ക് ഓടിച്ചിരുന്ന യെരിസാമിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി.

വിവരം പൊലീസ് അറിഞ്ഞതോടെ കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഒളിവിൽ പോയ ഇയാൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

See also  കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ; യുവാവ് മരിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article