ന്യൂഡല്‍ഹി: ഹരിയാന, ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുഫലം ഇന്നറിയാം. രാവിലെ എട്ടോടെ വോട്ടെണ്ണല്‍ ആരംഭിക്കും. പന്ത്രണ്ടോടെ കൃത്യമായ ഫലസൂചന ലഭിക്കും. ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാണ് ഈ ഫലം. 90 സീറ്റുവീതമുളള ഹരിയാനയിലും ജമ്മു-കശ്മീരിലും യഥാക്രമം കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനുമാണ് എക്സിറ്റ് പോള്‍ സാധ്യത പ്രവചിച്ചതെങ്കിലും ബി.ജെ.പി. ക്യാമ്പുകളം പ്രതീക്ഷയിലാണ്. എന്നാല്‍ രാഷ്ട്രീയ നിരീക്ഷകര്‍ പോലും ബിജെപിക്ക് പ്രതീക്ഷ കാണുന്നില്ല. ബിജെപി തോറ്റാല്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാരിനും തിരിച്ചടിയാകും. കോണ്‍ഗ്രസ് ജയിച്ചാല്‍ രാഹുല്‍ പ്രഭാവം സജീവ ചര്‍ച്ചകളിലുമെത്തും. പാര്‍ലെന്റില്‍ പ്രതിപക്ഷത്തിന് കരുത്ത് കൂടുകയും ചെയ്യും. ”’
ദേശീയതലത്തിൽ നിർണ്ണായകം,90 സീറ്റുവീതമുള്ള ഹരിയാനയിലും ജമ്മു-കശ്മീരിലും ഇന്ന് വോട്ടെണ്ണൽ
Written by Taniniram
Published on: