ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലേക്ക്; ജമ്മു കാശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിന്റെ മുന്നേറ്റം, ബിജെപിക്ക് തിരിച്ചടി

Written by Taniniram

Published on:

ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. ആദ്യ ഫലസൂചനകള്‍ കോണ്‍ഗ്രസിന് വന്‍ ഭൂരിപക്ഷമാണ് നല്‍കുന്നത്. ജമ്മു കാശ്മീരിലും ബിജെപി ഇതര സര്‍ക്കാരിനുള്ള സാധ്യതയാണ് തെളിയുന്നത്. അവിടെ തൂക്കു സര്‍ക്കാരുണ്ടാകുന്നുണ്ടെങ്കില്‍ പോലും ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ ഒരുമിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. ഹരിയാന, ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചത് രാവിലെ എട്ടുമണിക്കാണ്. പിന്നാലെ തന്നെ വ്യക്തമായ സൂചനകള്‍ പുറത്തുവന്നു. മോദി പ്രഭാവം രണ്ടു തിരഞ്ഞെടുപ്പിലും കാണാനില്ല. എന്നാല്‍ രാഹുല്‍ ഗാന്ധിയ്ക്ക് വലിയ പ്രതീക്ഷയാണ് ഈ ഫലങ്ങള്‍.

90 സീറ്റുവീതമുള്ള ഹരിയാനയിലും ജമ്മു-കശ്മീരിലും യഥാക്രമം കോണ്‍ഗ്രസിനും ഇന്ത്യസഖ്യത്തിനുമാണ് എക്സിറ്റ് പോള്‍ സാധ്യത പ്രവചിച്ചതെങ്കിലും ബി.ജെ.പി. ക്യാമ്പുകളിലും ആത്മവിശ്വാസത്തിന് കുറവുണ്ടായിരുന്നില്ല. ഹരിയാനയില്‍ 49-55 സീറ്റു ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. 46 സീറ്റാണ് കേവലഭൂരിപക്ഷത്തിനുവേണ്ടത്. എക്സിറ്റ്പോള്‍ ശരിവയ്ക്കും വിധമാണ് ഫലം വരുന്നത്. ഹരിയാനയില്‍ പ്രാദേശിക കക്ഷികള്‍ ഇല്ലാതാകുന്ന ചിത്രവും തെളിയുന്നു.

See also  ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം: വോട്ടെണ്ണൽ ഒക്ടോബർ 8ന്

Related News

Related News

Leave a Comment