Sunday, September 7, 2025

അഭ്യൂഹങ്ങൾക്ക് വിരാമം ..ഹർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും വേർപിരിഞ്ഞു

Must read

- Advertisement -

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും സെര്‍ബിയന്‍ മോഡല്‍ നടാഷ സ്റ്റാന്‍കോവിച്ചും തമ്മിലുളള വിവാഹ ബന്ധം വേര്‍പിരിഞ്ഞു. പരസ്പര സമ്മതത്തോടെയാണ് ഇരുവരും ബന്ധം വേര്‍പിരിയുന്നത്. നിയമ നടപടികള്‍ പൂര്‍ത്തിയായ ശേഷം നടാഷ സ്റ്റാന്‍കോവിച്ച് കഴിഞ്ഞ ദിവസം മുംബൈയില്‍നിന്ന് ജന്മനാടായ സെര്‍ബിയയിലേക്കു പോയിരുന്നു. മകന്‍ അഗസ്ത്യയും നടാഷയ്‌ക്കൊപ്പം സെര്‍ബിയയിലേക്കു പോയി. വിവാഹം കഴിഞ്ഞിട്ട് നാലുവര്‍ഷമായിരുന്നു. ദമ്പതികള്‍ വേര്‍പിരിയുന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നൂവെങ്കിലും സ്ഥിതീകരണമുണ്ടായിരുന്നില്ല.

വേര്‍പിരിയല്‍ വളരെ ബുദ്ധിമുട്ടാണെന്ന് പാണ്ഡ്യ പ്രതികരിച്ചു. അഗസ്ത്യ ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായി ഇവിടെയുണ്ടാകും. അഗസ്ത്യയുടെ സന്തോഷത്തിനായി ഒരുമിച്ച് എല്ലാ കാര്യങ്ങളും ചെയ്യും. ബുദ്ധിമുട്ടേറിയ ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും, പിന്തുണയ്ക്കണമെന്നും ഹാര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ അഭ്യര്‍ത്ഥിച്ചു.

See also  അയോധ്യയിൽ പ്രതിഷ്ഠ നടക്കുമ്പോൾ കർണാടകയിലെ മുഴുവൻ ക്ഷേത്രങ്ങളിലും പ്രത്യേക പൂജ; ഉത്തരവിട്ട് സർക്കാർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article