ഇന്ത്യയുടെ അടുത്ത കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയെ നിയമിച്ചു. നിലവില്‍ ഡെപ്യൂട്ടി ആര്‍മി ചീഫ് ആയി സേവനമനുഷ്ഠിക്കുന്ന ലെഫ്റ്റനന്റ് ജനറല്‍ ദ്വിവേദി 2024 ജൂണ്‍ 30-ന് ചുമതല ഏറ്റെടുക്കും. ജനറല്‍ മനോജ് പാണ്ഡെയ്ക്ക് വിരമിക്കുന്നതിനാലാണ് നിയമനം. കരസേനയുടെ വൈസ് ചീഫ് ആയി ചുമതലയേല്‍ക്കുന്നതിനുമുമ്പ്, 2022 മുതല്‍ 2024 വരെ ഉധംപൂര്‍ ആസ്ഥാനമായുള്ള നോര്‍ത്തേണ്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് ആയിരുന്നു ദ്വിവേദി.
ചൈനയുമായുളള അതിര്‍ത്തി തര്‍ക്കപ്രശ്‌നങ്ങളിലുളള ചര്‍ച്ചകളില്‍ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.. ഡിഫന്‍സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസില്‍ എം.ഫില്‍ നേടിയിട്ടുണ്ട്. കൂടാതെ സ്ട്രാറ്റജിക് സ്റ്റഡീസിലും മിലിട്ടറി സയന്‍സിലും രണ്ട് ബിരുദാനന്തര ബിരുദങ്ങളും അദ്ദേഹത്തിനുണ്ട്
2024 മെയ് 31 ന് ജനറല്‍ മനോജ് പാണ്ഡെ വിരമിക്കേണ്ടതായിരുന്നു. എന്നാല്‍ കാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി അദ്ദേഹത്തിന് ഒരു മാസത്തെ സര്‍വീസ് നീട്ടിനല്‍കിയിരുന്നുയ