- Advertisement -
മലയാളത്തിലടക്കം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നായികയായ ഗൗതമി (Actress Gouthami) അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നു. തര്‍ക്കങ്ങളെത്തുടര്‍ന്ന് അടുത്തിടെ ബിജെപിയില്‍ നിന്നും രാജിവെച്ചിരുന്നു്. തന്റെ ഭൂമി തട്ടിയെടുത്ത ആളെ ബിജെപി നേതാക്കള്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പാര്‍ട്ടി വിട്ടത്.
അളഗപ്പന്‍ എന്ന വ്യക്തിയുമായി ഗൗതമിക്കുണ്ടായ തര്‍ക്കങ്ങളാണ് പാര്‍ട്ടി വിടുന്നതിലേക്ക് വരെ നയിച്ചത്. ഗൗതമിയുടെ പേരിലുള്ള വസ്തുവകകള്‍ നോക്കി നടത്തുന്നതിനായി സി.അളഗപ്പനേയാണ് താരം നിയോഗിച്ചത്. എന്നാല്‍ അളഗപ്പന്‍ തന്നെ കബിളിപ്പിക്കുകയായിരുന്നുവെന്നും ഗൗതമി ആരോപിച്ചിരുന്നു. രാഷ്ട്രീയത്തില്‍ ഗൗതമിയുടെ പുതിയ നീക്കം വിജയിക്കുമെന്ന് കാത്തിരുന്ന് കാണാം.