ഡൽഹി തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറിൽ മികച്ച പോളിംഗ് …

Written by Web Desk1

Published on:

ന്യൂഡൽഹി (Newdelhi) : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ മണിക്കൂറിൽ മികച്ച പോളിംഗ്. രാവിലെ ഏഴ് മണിമുതൽ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. (Good turnout in first hour of Delhi assembly elections. A long line of voters was visible at the polling booths from seven in the morning.) ആകെ 13,766 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. വൈകിട്ട് 6:30 വരെയാണ് വോട്ടെടുപ്പ്.

1.55 കോടി വോട്ടർമാരാണ് ഡൽഹിയിലുള്ളത്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടയുള്ള പ്രധാന നേതാക്കൾ ഡൽഹിയിൽ മത്സര രംഗത്തുണ്ട്. ന്യൂഡൽഹി സീറ്റിൽ നിന്ന് മത്സരിക്കുന്ന അരവിന്ദ് കെജ്‌രിവാളിന്റെ എതിർ സ്ഥാനാർഥികൾ ബിജെപിയുടെ പർവേഷ് വർമയും കോൺഗ്രസിൻ്റെ സന്ദീപ് ദീക്ഷിതുമാണ്.

ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന കൽക്കാജി മണ്ഡലത്തിൽ മുഖ്യമന്ത്രി അതിഷി മർലേനയ്ക്കെതിരെ കോൺഗ്രസ് നേതാവ് അൽക്ക ലാംബയും ബിജെപിയുടെ രമേഷ് ബിധുരിയുമാണ് മത്സരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ മനീഷ് സിസോദിയ മത്സരിക്കുന്ന ജംഗ്പുര സീറ്റിൽ ബിജെപിയുടെ തർവീന്ദർ സിംഗ് മർവ, കോൺഗ്രസിൻ്റെ ഫർഹാദ് സൂരി എന്നിവരാണ് പ്രധാന എതിരാളികൾ.

മൂന്നു പാർട്ടികളും പ്രകടന പത്രികയിൽ നിരവധി സൗജന്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. കോൺഗ്രസും ബി ജെ പിയും പാചകവാതക സിലിണ്ടർ 500 രൂപയ്ക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നു. സ്ത്രീകൾക്ക് 2100 രൂപ മുതൽ 2500 വരെ പ്രതിമാസ ഗ്രാന്റ്, പ്രായമായവർക്ക് സൗജന്യ ആരോഗ്യപരിരക്ഷ, സൗജന്യ വൈദ്യുതി യൂണിറ്റുകൾ എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. ഗർഭിണികൾക്ക് 21,000 രൂപ ബി ജെ പി വാഗ്ദാനം ചെയ്യുമ്പോൾ തൊഴിൽരഹിതർക്ക് പ്രതിമാസം 8500 രൂപയാണ് കോൺഗ്രസിന്റെ വാഗ്ദാനം. സൗജന്യ ബസ് യാത്ര, യുവാക്കൾക്കും വിദ്യാർഥികൾക്കും ഓട്ടോ- ടാക്‌സി ഡ്രൈവർമാർക്കുമുള്ള പദ്ധതികൾ, പൂജാരിമാർക്കുള്ള പ്രതിമാസ വേതനം എന്നിവയാണ് എ എ പി വാഗ്ദാനങ്ങളിൽ മുഖ്യം.

See also  മൽസ്യബന്ധന വള്ളം മറിഞ്ഞു അപകടം; ഒരാൾ മരിച്ചു…

Leave a Comment