ഡൽഹി (Delhi) : സുപ്രീംകോടതിയിലെ ജഡ്ജസ് ലൈബ്രറിയിലെ നീതിദേവതക്ക് ഇനി പുതിയ രൂപം ആയിരിക്കും. കണ്ണുകൾ മൂടിക്കെട്ടി ഒരു കെെയ്യിൽ ത്രാസും മറ്റൊരു കെെയ്യിൽ വാളുമായി നിൽക്കുന്ന നീതിദേവതയെ ആണ് നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ ഇനി ഇതിൽ ചെറിയൊരു മാറ്റം. വാളിന് പകരം കൈയിൽ ഭരണഘടനയാണ് പുതിയ പ്രതിമയ്ക്ക് നൽകിയിരിക്കുന്നത്.
എല്ലാം കാണുന്ന പുതിയ നീതിദേവതയായിരിക്കും. കണ്ണുകൾകെട്ടിവെക്കില്ല. കണ്ണുകൾ കെട്ടിവെക്കുന്നത് ഒഴിവാക്കിയതിലൂടെ രാജ്യത്തെ നിയമത്തിന് അന്ധതയില്ലെന്നും വാൾ ഒഴിവാക്കുന്നതിലൂടെ നിയമം ശിക്ഷയുടെ പ്രതീകമല്ല എന്നുള്ള സന്ദേശമാണ് നൽകുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നിർദേശപ്രകാരമാണ് ഇത്തരത്തിൽ പുതിയൊരു പ്രതിമ സ്ഥാപിച്ചത്.
ഇന്ത്യന്‍ പീനല്‍ കോഡിന് പകരം ഭാരതീയ ന്യായ സംഹിത അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലൊരുമാറ്റം വന്നിരിക്കുന്നത്. ക്രിമിനല്‍ നിയമങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ബ്രിട്ടീഷ് കൊളോണിയല്‍ പാരമ്പര്യവും സ്വാധീനവും ഇല്ലാതാക്കാനായാണ് പുതിയ മാറ്റം കൊണ്ട് ലക്ഷ്യം വെക്കുന്നതെന്നും. പുതിയ പരിഷ്കരണം അതിന്റെ ഭാഗമായാണ് കൊണ്ടുവന്നിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് അറിയിച്ചു.