Monday, June 16, 2025

കാമുകി കല്യാണത്തിന് നിര്‍ബന്ധിച്ചു, കാമുകന്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടി ….

പ്രണയത്തിലായിരുന്ന ഇരുവരും ഒളിച്ചോടി പോയതാകാം എന്നാണ് യുവതിയുടെ വീട്ടുകാരടക്കം കരുതിയിരുന്നത്. എന്നാല്‍ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണം എത്തിനിന്നത് അരുംകൊലയുടെ വിവരങ്ങളിലേക്കാണ്.

Must read

- Advertisement -

കര്‍ണാടക (Karnataka) : തന്നെ കല്യാണം കഴിക്കണമെന്ന് നിര്‍ബന്ധിച്ച കാമുകിയെ കൊന്ന് കുഴിച്ചുമൂടി കാമുകന്‍. (A lover killed and buried his girlfriend who had insisted on marrying him.) മധുശ്രീ എന്ന ഇരുപത്തിയാറുകാരിയെയാണ് സതീഷ് ഹീരേമത്ത് എന്ന യുവാവ് കൊലപ്പെടുത്തിയത്. ആറുമാസത്തിന് ശേഷമാണ് ദാരുണമായ കൊലപാതകം പുറത്തറിയുന്നത്. കര്‍ണാടകയിലെ ഗഡങ്ങിലാണ് സംഭവം.

ഗഡങ് സ്വദേശികളായ ഇവര്‍ ആറുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. മധുശ്രീയുടെ വീട്ടുകാര്‍ ഇവരുടെ ബന്ധത്തെ എതിര്‍ത്തിരുന്നു. വീട്ടില്‍ ഇതിന്‍റെ പേരില്‍ ചില പ്രശ്നങ്ങളുണ്ടായതോടെ മധുശ്രീയെ വീട്ടുകാര്‍ ഒരു ബന്ധുവീട്ടിലാക്കി. കഴിഞ്ഞ ഡിസംബര്‍ 16ന് മധുശ്രീ ഈ വീട്ടില്‍ നിന്ന് ആരുമറിയാതെ ഇറങ്ങിപ്പോയി. പിന്നീട് മധുശ്രീയെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല.

പ്രണയത്തിലായിരുന്ന ഇരുവരും ഒളിച്ചോടി പോയതാകാം എന്നാണ് യുവതിയുടെ വീട്ടുകാരടക്കം കരുതിയിരുന്നത്. എന്നാല്‍ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണം എത്തിനിന്നത് അരുംകൊലയുടെ വിവരങ്ങളിലേക്കാണ്. മധുശ്രീ വിവാഹം കഴിക്കാനായി സതീഷിനെ നിര്‍ബന്ധിച്ചിരുന്നു. ഇതിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഡിസംബര്‍ 16ന് മധുശ്രീയെ സതീഷ് നാരായണപുരയിലുള്ള ഒരു ഫാം ഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് ഇരുവരും തമ്മില്‍ വഴക്കായി.

ഇതിനിടെ നെറ്റുപയോഗിച്ച് മധുശ്രീയെ ശ്വാസംമുട്ടിച്ച് പ്രതി കൊലപ്പെടുത്തി. ശേഷം മൃതദേഹം മറവുചെയ്തു. കൊലപാതകത്തെക്കുറിച്ച് ആര്‍ക്കും സംശയം തോന്നാതിരിക്കാനായി സതീഷ് പ്രത്യേകം ശ്രദ്ധിച്ചു. കൊലയ്ക്ക് ശേഷം സതീഷ് ജോലി ചെയ്തിരുന്ന പെട്രോള്‍ പമ്പില്‍ തന്നെ തുടര്‍ന്നു. ഇടയ്ക്ക് മധുശ്രീയുടെ മൃതദേഹം മറവുചെയ്ത ഫാം ഹൗസിലെത്തി മൃതദേഹ അവശിഷ്ടങ്ങള്‍ പലയിടത്തായി കൊണ്ടിട്ട് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. കൃത്യമായ ഇടവേളകളില്‍ ഇയാള്‍ ഫാം ഹൗസിലെത്തിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതി സതീഷ് ഹീരേമത്ത് (28) പൊലീസ് കസ്റ്റഡിയിലാണ്.

See also  പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; രണ്ടര വയസുകാരിയെ ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article