ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേർന്ന് പീഡിപ്പിച്ചതായി പരാതി. (A minor girl was allegedly raped by two men in Kanpur, Uttar Pradesh.) ജൂലൈ 26 ന് കാൺപൂരിലെ മഹാരാജ്പൂർ പ്രദേശത്താണ് സംഭവം നടന്നത്. ഫത്തേപൂർ സ്വദേശിയായ മഹേഷ് എന്ന ആണ്‍ സുഹൃത്തിനൊപ്പമാണ് 15 -കാരിയായ പെണ്‍കുട്ടി പാര്‍ക്കിലെത്തിയത്. എന്നാല്‍ ഇവിടെ വച്ച് രണ്ട് അജ്ഞാതര്‍ ഇവരുടെ വീഡിയോ ചിത്രീകരിക്കുകയും 7,000 രൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ പുറത്ത് വിടുകയും ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
ഇരുവരും സർസൗൾ ബസാർ പ്രദേശത്ത് കൂടി നടക്കുന്നതിനിടെ സമീപത്തെ ഒരു സ്കൾ മതിലിനടുത്ത് വിശ്രമിക്കാനിരുന്നു. ഇവിടെ വച്ചാണ് ദിവ്യാൻഷു എന്ന ലക്കി (19) എന്നയാളും അയാളുടെ 15 -കാരനായ സുഹൃത്തും ഇരുവരുടെയും ദൃശ്യങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തിയത്. മഹേഷ് പണം ഗൂഗിൾ പേ ചെയ്യാമെന്ന് പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല. ഇതിനിടെ പെണ്‍കുട്ടിയുടെ മൂക്കുത്തി ഇരുവരും പറിച്ചെടുത്തു. ഇതോടെ ചോര വന്നെന്നും കുട്ടിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തന്‍റെ കൈയിലുണ്ടായിരുന്ന 1,000 രൂപ ഇവര്‍ തട്ടിപ്പറിച്ചു. ഇതിനിടെ മഹേഷ്, പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഓടിപ്പോയി. ഇതിന് പിന്നാലെ ഇരുവരും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി സംഭവത്തിന് പിന്നാലെ പോലീസിനെ സമീപിക്കുകയും പരാതി നൽകുകയുമായിരുന്നു. മഹാരാജ്പൂർ പോലീസ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി മൊഴി രേഖപ്പെടുത്തി. മഹേഷ് എന്ന ആണ്‍ സുഹൃത്ത് പെണ്‍കുട്ടിയെ ഒഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയി ബലാത്സംഗം ചെയ്തെന്നും ഇത് കണ്ടാണ് മറ്റ് രണ്ട് പേര്‍ വീഡിയോ ചിത്രീകരിച്ച് ആദ്യം ബ്ലാക്ക് മെയിലിംഗിനും പിന്നാലെ ബലാത്സംഗവും ചെയ്തതെന്ന് പോലീസ് അറിയിച്ചു.
പിന്നീട് പ്രതികൾ പെണ്‍കുട്ടിയെ മോട്ടോർ സൈക്കിളിൽ അവരുടെ വീടിന് സമീപത്ത് എത്തിച്ച് ഉപേക്ഷിക്കുകയായിരുന്നെന്നും പോലീസ് അറിയിച്ചു. ദിവ്യാൻഷുവിനെയും 15 -കാരനായ സുഹൃത്തിനെയും അറസ്റ്റ് ചെയ്തെന്നും മഹേഷ് ഒളിവിലാണെന്നും പോലീസ് പറയുന്നു.