കറാച്ചി: ഞായറാഴ്ച കറാച്ചിയില്‍ നടന്ന വെടിവെപ്പില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റതായി എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. റാഷിദ് മിന്‍ഹാസ് റോഡില്‍ അജ്ഞാതരായ തോക്കുധാരികള്‍ വാഹനത്തിന് നേരെ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്റെ റിപ്പോര്‍ട്ടറായ ഷോയിബ് ബര്‍ണിക്ക് പരിക്കേറ്റു.
അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചുവെന്നും ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോര്‍ട്ട്. മൂന്ന് വ്യത്യസ്ത വെടിവയ്‌പ്പുകളില്‍, കറാച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. അസീസാബാദ്, ലിയാഖതാബാദ്, സൈറ്റ് സൂപ്പര്‍ ഹൈവേ എന്നിവിടങ്ങളിലാണ് സംഭവങ്ങള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് കേസുകളിലും ആയുധധാരികളായ അക്രമികള്‍ രക്ഷപ്പെട്ടു.
കറാച്ചിയിലെ ക്രമസമാധാനം മോശമായ അവസ്ഥയില്‍ തുടരുകയാണ്. ഞായറാഴ്ച, കറാച്ചിയിലെ മോമിനാബാദ് ഏരിയയിലെ വീട്ടിനുള്ളി ഇരിക്കുകയായിരുന്നു പെണ്‍കുട്ടിയാണ് വെടിയേറ്റ് മരിച്ചത്. ആറുവയസുകാരി അഖ്‌സ ഖാലിദാണ് മരിച്ചത്.