- Advertisement -
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് (Lok Sabha elections) മുൻപ് മഹാരാഷ്ട്രയിൽ മുൻ മുഖ്യമന്ത്രി അശോക് ചവാൻ (Former Maharashtra Chief Minister Ashok Chavan) കോൺഗ്രസ് വിട്ടു. അദ്ദേഹം കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചു. കോൺഗ്രസിന് വീണ്ടും അത് തിരിച്ചടിയായി. വരും ദിവസങ്ങളിൽ അശോക് ചവാൻ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര നിയമസഭയിൽ നിന്നുള്ള രാജിക്കത്ത് അദ്ദേഹം സമർപ്പിച്ചതായാണ് വിവരം.
‘‘ഇന്ന് ഉച്ചക്ക് 12 മണി മുതൽ പ്രാബല്യത്തിൽ വരുന്നവിധത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള എന്റെ രാജി ഞാൻ ഇതിനാൽ സമർപ്പിക്കുന്നു,” ചവാൻ പ്രസ്താവനയിൽ അറിയിച്ചു. മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറെ കണ്ട് അശോക് ചവാൻ രാജിസമർപ്പിച്ചതായാണ് വിവരം.