- Advertisement -
ചെന്നൈ: ദക്ഷിണ റെയില്‍വേ (Southern Railway) യിലെ ആദ്യ ട്രാന്‍സ്- ടിടിഇ (Traveling Ticket Examiner) ആയി നാഗര്‍കോവില്‍ സ്വദേശി സിന്ധു ഗണപതി (Sindhu Ganapathi, 37). കഴിഞ്ഞയാഴ്ചയാണ് ഡിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷനിലെ (Dindigul Railway Station) ടിടിഇ ഉദ്യോഗസ്ഥയായി സിന്ധു നിയമിതയായത്. 2003ല്‍ റെയില്‍വേ ജോലിയില്‍ പ്രവേശിച്ച ജി സിന്ദന്‍ പിന്നീട് സിന്ധുവായി മാറുകയായിരുന്നു. മാനസിക സമ്മര്‍ദം കാരണം 2010ല്‍ ജോലി ഉപേക്ഷിച്ച് സഹട്രാന്‍സ്ജെന്‍ഡറുകള്‍ (Co-transgenders) ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയെങ്കിലും 18 മാസത്തിനുശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ലിംഗമാറ്റം അംഗീകരിച്ച റെയില്‍വേ അധികൃതര്‍ തന്നെ വനിതാ ജീവനക്കാരിയായി പരിഗണിക്കുകയായിരുന്നെന്ന് സിന്ധു പറഞ്ഞു.