കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ ചെവി അരിവാളുകൊണ്ട് അറുത്തുമാറ്റി…

Written by Web Desk1

Published on:

ലക്‌നൗ (Lucknow) : ഉത്തർപ്രദേശ് പട്ഖൗലി ഗ്രാമത്തിലാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ ചെവി മുറിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീദേവി എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. ഭർത്താവ് അരിവാളുകൊണ്ടാണ് ആക്രമിച്ചത്. ശ്രീദേവിയുടെ പരാതിയിൽ ഭർത്താവായ ബൽറാമിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

രണ്ടാഴ്ച മുമ്പും ബൽറാം ഭാര്യയെ ആക്രമിച്ചിരുന്നു. വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് ഭർത്താവ് തന്നെ ഇടിക്കുകയും പ്ലാസ്റ്റിക്ക് കത്തിച്ച് ദേഹത്ത് വെച്ച് പൊള്ളിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തിരുന്നുവെന്ന് ശ്രീദേവിയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും നിസാര കാര്യങ്ങളുടെ പേരിൽ ഭർത്താവ് ഭാര്യയുമായി വഴക്കിട്ടു. വാക്കേറ്റത്തിനിടെ ബൽറാം അരിവാൾ ഉപയോഗിച്ച് ഭാര്യയുടെ ചെവി മുറിച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബൽറാം 14 ഓളം കേസുകളിൽ പ്രതിയാണെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു.

ബൽറാമിനെതിരെ സെക്ഷൻ 109 പ്രകാരം കൊലപാതകശ്രമത്തിനും, ഗാർഹിക പീഡനമടക്കുള്ള വകുപ്പുകളും ചുമത്തിയാണ് കൗന പോലീസ് കേസെടുത്തിട്ടുള്ളത്.

See also  ബജറ്റിനിടെ വീണ്ടും സിലിണ്ടർ വില കൂട്ടി കേന്ദ്ര സർക്കാർ

Leave a Comment