റാഞ്ചി : ജാര്‍ഖണ്ഡ് ഗ്രാമവികസന മന്ത്രി ആലംഗീര്‍ ആലത്തിന്റെ പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വസതിയില്‍നിന്നാണ് റെയ്ഡിനെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഞെട്ടിയിരിക്കുകയാണ്. റാഞ്ചിയിലെ വിവിധ മേഖലകളില്‍ ഇ.ഡി പരിശോധന തുടരുകയാണ്.വീട്ടില്‍ സൂക്ഷിച്ചിരുന്ന ഏകദേശം 30 കോടി രൂപ ഇഡി കണ്ടെടുത്തു. ഇതിന് പുറമെ ഇതേ വീട്ടില്‍ മറ്റൊരിടത്ത് നിന്ന് മൂന്ന് കോടി രൂപയും കണ്ടെടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിനിടെയാണ് അലംഗീര്‍ ആലത്തിന്റെ പേര് ഉയര്‍ന്നു വന്നത്.ആലംഗീര്‍ ആലമിന്റെ കളളപ്പണം പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ വീടുകളിലേക്ക് പോകുന്നുണ്ടെന്ന രഹസ്യവിവരത്തത്തുടര്‍ന്നാണ് റെയ്ഡ്.
വെറും 15,000 രൂപ ശമ്പളം വാങ്ങുന്ന ഒരാളുടെ വീട്ടില്‍ ഇത്രയും പണം എവിടുന്നെന്ന ഇഡി ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മുന്നില്‍ സെക്രട്ടറിക്ക് ഉത്തരമില്ലായിരുന്ന. കൂടുതല്‍ നോട്ടെണ്ണല്‍ മെഷീനുകളും ജീവനക്കാരെയും വിളിച്ചുവരുത്തിയാണ് ഇഡി നോട്ട് കെട്ടുകള്‍ മുഴുവന്‍ എണ്ണിത്തീര്‍ത്തത്.

പതിനായിരം രൂപ കൈക്കൂലി കേസ് എത്തിയത് 30 കോടിയില്‍
10,000 രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മേയില്‍ ഇഡി ചീഫ് എന്‍ജിനീയറുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഇയാള്‍ കൈക്കൂലി പണം മന്ത്രിയെ ഏല്പിക്കുന്നുണ്ടെന്നായിരുന്നു മൊഴി നല്‍കിയത്. പിന്നീട് മന്ത്രിയെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നത്
ആലംഗീര്‍ ആലം നാല് തവണ പാകുര്‍ അസംബ്ലിയില്‍ നിന്ന് കോണ്‍ഗ്രസ് എംഎല്‍എയായിട്ടുണ്ട്, നിലവില്‍ ജാര്‍ഖണ്ഡ് സര്‍ക്കാരില്‍ പാര്‍ലമെന്ററി കാര്യ, ഗ്രാമവികസന മന്ത്രിയാണ്. ഇതിന് മുമ്പ്, 2006 ഒക്ടോബര്‍ 20 മുതല്‍ 2009 ഡിസംബര്‍ 12 വരെ ജാര്‍ഖണ്ഡ് നിയമസഭയുടെ സ്പീക്കറും ആലംഗീര്‍ ആലം ആയിരുന്നു.