ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു

Written by Taniniram

Published on:

തെരഞ്ഞെടുപ്പ്‌ കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു. 2027 വരെ കാലാവധി ഉണ്ടായിരിക്കെയാണ് രാജി.പൊതു തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് രാജി.രാഷ്ട്രപതി ദ്രൗപതി മുർമു രാജി അംഗീകരിച്ചതായി നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി. 2027 വരെ അദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നു.ഇതോടെ തെരഞ്ഞെടുപ്പ്‌ കമ്മീഷനിലെ ഒഴിവുകൾ രണ്ടായി.

2022 നവംബർ 21-നായിരുന്നു മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനായ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി രാഷ്ട്രപതി നിയമിക്കുന്നത്. രാജീവ് കുമാറാണ് നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ.

1985 ബാച്ചിലെ പഞ്ചാബ് കേഡർ ഐ.ഐ.എസ്. ഉദ്യോഗസ്ഥാനായ അരുൺ ഗോയൽ വിവിധ മന്ത്രാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ ജി.എസ്.ടി. കൗൺസിലിൽ അഡീഷണൽ സെക്രട്ടറിയുടെയും പ്രധാനമന്ത്രിയുടെ ഓഫീസിൽ പദ്ധതി മേൽനോട്ട ഗ്രൂപ്പിന്റെയും ചുമതല വഹിച്ചു.

See also  ഈസ്റ്റര്‍ അവധി വിവാദം; തീരുമാനം പിന്‍വലിക്കണമെന്ന് മണിപ്പൂര്‍ സര്‍ക്കാരിനോട് രാജീവ് ചന്ദ്രശേഖര്‍

Leave a Comment