കാവിയണിഞ്ഞ് ദൂരദര്‍ശന്‍; മാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയില്‍

Written by Web Desk1

Published on:

ന്യൂഡല്‍ഹി (New Delhi) : കാവിവത്കരണം ഒരു പടികൂടി കടന്ന് ദൂരദര്‍ശനി (Doordershan) ലേക്കും. ദൂരദര്‍ശന്റെ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോ (Logo) യില്‍ നിറം മാറ്റി. കാവി നിറത്തിലുള്ള പുതിയ ലോഗോ ഇന്നലെ മുതലാണ് പ്രദര്‍ശിപ്പിച്ച് തുടങ്ങിയത്.

സര്‍ക്കാര്‍ ചാനലായ ദൂരദര്‍ശന്‍ ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്. ലോഗോക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പിന്നാലെയാണ് പുതിയ വിവാദം.

See also  അമ്പലനിർമ്മാണം ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നെന്ന് എം.വി ​ഗോവിന്ദൻ

Leave a Comment