കുർകുറെയുടെ പേരിൽ വിവാഹ മോചനം; ഒടുവിൽ വീടുവിട്ട് യുവതി…

Written by Web Desk1

Published on:

വിവാഹമോചനത്തിന് പല പല കാരണങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ വില്ലൻ കുർകുറെയാണ്. ഭർത്താവ് കുർ ക്കുറേ വാങ്ങി നൽകിയില്ല എന്ന കാരണം കൊണ്ട് ഭാര്യ വിവാഹ മോചനത്തിന് ഒരുങ്ങിയിരിക്കുകയാണ്. സംഭവം ഉത്തർപ്രദേശിലാണ് . വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമേ ആകുന്നുള്ളു. അന്ന് മുതൽ പതിവായി തനിക്ക് കുറക്കുറേ വാങ്ങി തരണമെന്ന് ഭാര്യ ഭർത്താവിനോട് പറഞ്ഞിരുന്നു.

എന്നാൽ ഭാര്യ സ്ഥിരമായി കുർ ക്കുറേ കഴിച്ചു അതിനോടുള്ള ആസക്‌തി വർധിക്കുന്നത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഭ​ർ​ത്താ​വ് കു​ർ​ക്കു​റേ വാ​ങ്ങാ​തെ ഒ​രു ദി​വ​സം വീ​ട്ടി​ലെ​ത്തി. ഇതിനെത്തുടർന്ന് രണ്ടുപേരും വഴക്കിടുകയും ചെയ്തു. തു​ട​ർ​ന്ന് ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യ യു​വ​തി പോ​ലീ​സി​നെ സ​മീ​പി​ച്ചു. വി​വാ​ഹ​മോ​ച​നം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ച​തി​നെ തു​ട​ർ​ന്നാ​ണെ​ന്നാ​ണ് വീട് വിട്ടിറങ്ങിയത് എന്നാണ് യുവതിയുടെ ആരോപണം.

Related News

Related News

Leave a Comment