കോയമ്പത്തൂർ: ചലച്ചിത്ര സംവിധായകൻ വിനു നിര്യാതനായി. 69 വയസായിരുന്നു. രോഗബാധിതനായി കോമ്പത്തൂരിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
സുരേഷ്-വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. 1995 ൽ പുറത്തിറങ്ങിയ ‘മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത’ ആണ് ഈ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രം . അതേ വർഷം തന്നെ ജെ.പള്ളാശ്ശേരിയുടെ തിരക്കഥയിൽ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു. 2008 ൽ പുറത്തിറങ്ങിയ കണിച്ചുകുളങ്ങരയിൽ സിബിഐയാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ആയുഷ്മാൻ ഭവഃ, ഭർത്താവുദ്യോഗം തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.