Friday, April 18, 2025

തലസ്ഥാനത്ത് താമര വിരിഞ്ഞു, ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് , തകർന്നടിഞ്ഞ് എഎപി

Must read

- Advertisement -

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ ബിജെപിയുടെ വന്‍ കുതിപ്പ്. 31 സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നത്. 12 സീറ്റുകളില്‍ എഎപിയാണ് മുന്നേറുന്നത്. കോണ്‍ഗ്രസിന് ഒരു സീറ്റുകളില്‍ മാത്രമാണ് മുന്നേറാനായത്. ഡല്‍ഹിയില്‍ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പൂര്‍ണമായും തള്ളുന്ന നിലപാടാണ് എഎപിക്കുള്ളത്. കോണ്‍ഗ്രസ് എത്ര വോട്ട് നേടുമെന്നതും ഇത്തവണ നിര്‍ണായകമാകും.

ആംആദ്മിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മുഖ്യമന്ത്രി അതിഷി മര്‍ലേനയും മുന്‍ മന്ത്രിയായിരുന്ന മനീഷ് സിസോദിയും പിന്നിലാണ്. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ കേജരിവാള്‍ പിന്നിലാണ്. ആകെ 19 കൗണ്ടിംഗ് സെന്ററുകളിലായാണ് വോട്ടെണ്ണുന്നത്.

See also  രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു, കേരളത്തില്‍ നിന്ന് 13 പേര്‍ക്ക് മെഡല്‍; അഗ്നിശമനസേനാ വിഭാഗത്തില്‍ പുരസ്‌കാരം 5 പേര്‍ക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article