Saturday, April 5, 2025

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത വര്‍ധിപ്പിച്ചു.

Must read

- Advertisement -

ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നാലു ശതമാനത്തിന്റെ വർധനവാണ് വരുത്തിയത്. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ ക്ഷാമബത്ത് 50 ശതമാനമായി ഉയര്‍ന്നു. 48.87 ലക്ഷം ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പെന്‍ഷന്‍കാരുടെ ക്ഷാമകാലാശ്വാസവും വര്‍ധിപ്പിച്ചിട്ടുണ്ട്. 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കാണ് ഇതിന്റെ ​ഗുണം ലഭിക്കുക

ഇതിന് മുന്‍പ് ഒക്ടോബറിലാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. അന്ന് 46 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചത്. ക്ഷാമബത്ത 50 ശതമാനത്തില്‍ എത്തിയാല്‍ ഹൗസ് റെന്റ് അലവന്‍സ്, കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യം, ട്രാന്‍സ്പോര്‍ട്ട് അലവന്‍സ് എന്നിവ വര്‍ധിപ്പിക്കണമെന്ന് ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

See also  ഫലം വരുന്നതിന് മുമ്പെ ഒരുക്കങ്ങള്‍ തുടങ്ങി ബിജെപി, സത്യപ്രതിജ്ഞയ്ക്കുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു, രാഷ്ട്രപതിഭവന്‍ അലങ്കരിക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article