പടക്കം പൊട്ടിച്ചു; വീടുകൾ കത്തിനശിച്ചതിൽ മൂന്നുപേർക്കെതിരെ കേസ്

Written by Web Desk1

Published on:

ചെന്നൈ (Chennai) : നാഗപട്ടണത്ത് ബിജെപി സ്ഥാനാർഥി (BJP candidate in Nagapattinam) യെ സ്വീകരിക്കാൻ പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി വീണ് വീടുകൾ കത്തിനശിച്ച സംഭവത്തിൽ 3 ബിജെപി പ്രവർത്തകർക്കെതിരെ (Against 3 BJP workers in house burning incident) പൊലീസ് കേസെടുത്തു. ബിജെപി സ്ഥാനാർഥി എസ്.ജി.എം.രമേശിന്റെ പ്രചാരണത്തിനിടെയാണ് സംഭവം.(The incident took place during the campaign of BJP candidate SGM Ramesh)

റിട്ട.ഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ പക്കിരിസ്വാമിയുടെ വീടിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് സമീപത്തെ മറ്റൊരു വീട്ടിലേക്കും തീപടർന്നു. അഗ്നിരക്ഷാ സേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്.

പക്കിരിസാമി, ഭാര്യ ഭാനുമതി, മക്കളായ ശ്രീപ്രിയ, ശ്രീലേഖ, മരുമകൾ രേവതി എന്നിവർ പെട്ടെന്നുതന്നെ വീടിനു പുറത്തേക്ക് ഇറങ്ങിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. 2 ടിവി, 2 ഫ്രിജ്, 2 കട്ടിലുകൾ, വാഷിങ് മെഷീൻ, 6 അലമാര, 6 ഫാനുകൾ, പാത്രങ്ങൾ, പുസ്തകങ്ങൾ എന്നിവ അടക്കം 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന വീട്ടുടമസ്ഥരുടെ പരാതിയിലാണ് കേസെടുത്തത്. ബിജെപി പ്രവർത്തകർക്കെതിരെ പക്കിരിസാമിയുടെ ബന്ധുക്കൾ പ്രതിഷേധിച്ചു.

Related News

Related News

Leave a Comment