Wednesday, May 21, 2025

പശുത്തൊഴുത്തിൽ കിടന്നാൽ ക്യാൻസർ മാറുമെന്ന് ഉത്തർ പ്രദേശ് മന്ത്രി; പശുവിനെ ലാളിച്ചാൽ രക്തസമ്മർദ്ദം കുറയും

Must read

- Advertisement -

പശുത്തൊഴുത്ത് വൃത്തിയാക്കി അതില്‍ കിടക്കുകയും ചെയ്താല്‍ ക്യാന്‍സര്‍ ഭേദമാകുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി സഞ്ജയ് സിംഗ് ഗാംഗ്വാര്‍. ഇത്തരത്തില്‍ സ്വയം ചികിത്സയിലൂടെ രോഗം മാറ്റം എന്നും അദ്ദേഹം അവകാശപ്പെട്ടു.തന്റെ നിയോജക മണ്ഡലമായ പിലിഭിത്തിലെ പകാഡിയ നൗഗവാനില്‍ പശുസംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പശുക്കളെ ലാളിച്ച് സേവിച്ചും രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകളുടെ അളവ് 10 ദിവസത്തിനുള്ളില്‍ പകുതിയായി കുറയ്ക്കാന്‍ കഴിയും. ചാണകം ഉണക്കി പരത്തിയ തിരിപോലെ കത്തിച്ചാല്‍ കൊതുകിന്റെ ശല്യം ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു.

പശു ഉത്പാദിപ്പിക്കുന്നതെല്ലാം ഉപയോഗപ്രദമാണ്. വിവാഹ വാര്‍ഷികവും കുട്ടികളുടെ ജന്മദിനവും പശുത്തൊഴുത്തുകളില്‍ ആഘോഷിക്കണമെന്നും ബിജെപി മന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

See also  ഭർതൃപിതാവുൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article