Wednesday, April 2, 2025

ഇണചേരുവാൻ ബെഡ്‌റൂം തന്നെ തിരഞ്ഞെടുത്തു ശംഖുവരയൻ പാമ്പുകൾ….

Must read

- Advertisement -

പാമ്പുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാർ ഏറെയാണ്. പലപ്പോഴും ഭയപ്പെടുത്തുകയും അമ്പരിപ്പിക്കുകയും കൗതുകം തോന്നിപ്പിക്കുകയും ചെയ്യുന്നതാണ് ഈ വീഡിയോകളിൽ പലതും.

അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീടിനുള്ളിലെ ബെഡ്റൂമിലേയ്ക്ക് ഇഴഞ്ഞെത്തിയ രണ്ടു കൂറ്റന്‍ പാമ്പുകളുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ശംഖുവരയന്‍ പാമ്പുകളാണ് ഇവയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

https://twitter.com/i/status/1848567330097246642

പര്‍വീണ്‍ കാസ് വാന്‍ ഐഎഫ്എസ് എന്ന ഐഡിയിൽ നിന്നാണ് വീഡിയോകൾ പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നത്. വീട്ടില്‍ ഇഴഞ്ഞുകയറിയ രണ്ട് കൂറ്റന്‍ ശംഖുവരയന്‍ പാമ്പുകള്‍ ഇണചേരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയ ഈ രണ്ടു പാമ്പുകളെയും പിടികൂടി സുരക്ഷിതമായ സ്ഥലത്ത് തുറന്നുവിട്ടു. നിരവധി ആളുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേര്‍ വീഡിയോയ്ക്ക് താഴെ കമൻ്റും ചെയ്തിട്ടുണ്ട്.

See also  ഇന്ന് ആദ്യ ഘട്ട വോട്ടെടുപ്പ്….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article