Monday, August 18, 2025

വരുന്നൂ …. തൊഴിലവസരങ്ങളുടെ പെരുമഴ

Must read

- Advertisement -

ന്യൂഡൽഹി: പതിനായിരത്തോളം ഇന്ത്യക്കാർക്ക് ആകർഷകമായ ശമ്പളത്തോടുകൂടി ജോലി നൽകാനൊരുങ്ങി ഇസ്രായേൽ കമ്പനികൾ. കെട്ടിടനിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കാണ് ഈ സുവർണ്ണ അവസരം. ഹരിയാനയിലെ റോഹ്‌താക്കിലെ മഹർഷി ദയാനന്ദ് സർവ്വകലാശാലയുടെ കീഴിലാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

ഇസ്രായേൽ – ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യത്തിൽ നിരവധി പാലസ്തീൻ തൊഴിലാളികളുടെ പെർമി​റ്റ് സർക്കാർ റദ്ദ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് രാജ്യത്ത് കടുത്ത തൊഴിലാളി ക്ഷാമം മുൻപ് നേരിട്ടിരുന്നു.

ഗാസയിലേയും വെസ്​റ്റ്ബാങ്കിലേയും അതിർത്തികൾ അടയ്ക്കുന്നതിന് വേണ്ടിയും കെട്ടിട നിർമാണമേഖലയിലെ ഇസ്രായേലി തൊഴിലാളികളെ റിക്രൂട്ട് ചെയ്തതതും മറ്റൊരു കാരണമാണ്. ഇതിനുപിന്നാലെയാണ് പുതിയ ഇസ്രായേൽ നീക്കവുമായി സർക്കാർ ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.റിക്രൂട്ട്‌മെന്റ് വിവരം പുറത്തുവന്നതോടെ നൂറ്കണക്കിന് വിദഗ്ദ്ധരായ തൊഴിലാളികളാണ് തിരഞ്ഞെടുപ്പ് പരീക്ഷയ്ക്കായി അപേക്ഷിച്ചിരിക്കുന്നത്.

See also 
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article