മണാലിയിൽ മേഘ വിസ്ഫോടനം; 62 ട്രാൻസ്ഫോർമറുകൾ കത്തിനശിച്ചു …

Written by Web Desk1

Published on:

മണാലി (Manali) : ഹിമാചൽ പ്രദേശിലെ മണാലിയിലുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്ന് മണാലി – ലേ ദേശീയപാതയിൽ മിന്നൽ പ്രളയം. വ്യാഴാഴ്ച പുലർച്ചയോടെയാണ് മണാലിയിൽ മേഘവിസ്ഫോടനം ഉണ്ടായത്. മിന്നൽ പ്രളയത്തിൽ പാൽച്ചാനിലെ രണ്ട് വീടുകൾ ഒഴുകിപ്പോയി. ആളപായമില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ദേശീയ പാതയിലൂടെയുള്ള ഗതാഗതം താത്കാലികമായി വഴി തിരിച്ചു വിട്ടിരിക്കുകയാണ്.

മാണ്ഡിയയിലെ 12 റോഡുകൾ അടക്കം ആകെ 15 പാതകളിൽ ഗതാഗതം വഴിതിരിച്ചു വിട്ടിട്ടുണ്ട്. ബുധനാഴ്ച രാത്രിയോടെ ഉണ്ടായ ശക്തമായ മഴയിൽ സംസ്ഥാനത്തെ 62 ട്രാൻസ്ഫോർമറുകൾ തകർന്നുവെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾ അത്യാവശ്യമെങ്കിൽ മാത്രമേ യാത്രകൾ നടത്താവൂ എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജൂലൈ 28 വരെ ഹിമാചലിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

See also  മൂന്നാറിൽ കാട്ടാനക്കൂട്ടം വിനോദസഞ്ചാരികളുടെ കാറുകൾ തകർത്തു

Leave a Comment