ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം : സിവില്‍ സര്‍വീസ് പരീക്ഷകള്‍ മാറ്റിവെച്ചു

Written by Taniniram

Published on:

മെയ് 26ന് നിശ്ചയിച്ചിരുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷള്‍ മാറ്റി വെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് മാറ്റമെന്ന് യുപിഎസ്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മെയ് 26ന് നിശ്ചയിച്ച പരീക്ഷ ജൂണ്‍ 16ലേക്കാണ് മാറ്റിയത്. ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെ ഏട്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 20 മുതൽ അഞ്ചു ദിവസങ്ങളിലാണ് സിവിൽ സർവിസ് മെയിൻ പരീക്ഷ നടക്കുക.

ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെ സ്ക്രീനിങ് ടെസ്റ്റ് കൂടിയാണ് പ്രിലിമിനറി പരീക്ഷ. ഈ വര്‍ഷം സിവില്‍ സര്‍വീസില്‍ 1,056 ഒഴിവുകളും ഫോറസ്റ്റ് സര്‍വീസില്‍ 150 ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

See also  33 വർഷത്തെ പാർലമെൻ്ററി ജീവിതത്തിന് പര്യവസാനം കുറിച്ച് മന്‍മോഹന്‍ സിംഗ് ഇന്ന് പടിയിറങ്ങും

Leave a Comment