കുഴല്‍കിണറിനുള്ളില്‍ കുട്ടി വീണു; ദാരുണാപകം ദില്ലിയില്‍

Written by Web Desk2

Published on:

40 അടിതാഴ്ചയുള്ള കുഴല്‍കിണറിനുള്ളില്‍ കുട്ടി വീണു. ദാരുണാപകടം ഉണ്ടായത് ദില്ലി കേശോപുര്‍ മാണ്ഡിക്ക് സമീപമാണ്. എത്രവയസ്സുള്ള കുട്ടിയാണ് വീണതെന്നോ എങ്ങനെയാണ് അപകടമുണ്ടായതെന്നോ വ്യക്തമല്ല. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസും എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ജല ബോര്‍ഡ് പ്ലാന്റിനുള്ളിലെ നാല്‍പത് അടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത് സംബന്ധിച്ച വിവരം ലഭിക്കുന്നത്. വികാസ്പുരി പൊലീസ് സ്റ്റേഷനിലാണ് ആദ്യ വിവരം ലഭിക്കുന്നത്.

സംഭവം അറിഞ്ഞയുടനെ അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് സ്ഥലത്തെത്തിയത്. കൂടാതെ ദില്ലി പോലീസും കൂടെയുണ്ടായിരുന്നു. പിന്നാലെ എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ്. ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് വീര് പ്രതാപ് സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. കുട്ടി പത്ത്മണിക്കൂറിലധികമായി കുഴല്‍കിണറിനുള്ളിലാണ്.

See also  ഏറ്റവും കൂടുതൽ വിമാനയാത്രക്കാർ എത്തുന്നത് ഇവിടെയാണ്

Leave a Comment