വഴിയില്ലാത്തതിനാൽ ആംബുലൻസിലേക്ക് എത്തിക്കാൻ വൈകിയ യുവാവിന് ദാരുണാന്ത്യം

Written by Web Desk1

Published on:

അമ്പലപ്പുഴ (Ambalappuzha): അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് എട്ടാംവാർഡിൽ കഞ്ഞിപ്പാടം പന്ത്രണ്ടിൽച്ചിറയിൽ വിജയകുമാർ (കുട്ടൻ-48) (Vijayakumar (Kuttan-48) in Kanjipadam pantandilchira in Ambalapuzha North Gram Panchayat Eighth Ward) ആണ് വഴി സൗകര്യമില്ലാത്തതിനാൽ വീട്ടിൽനിന്ന് രണ്ടുകിലോമീറ്റർ മാത്രം അകലെയുള്ള ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ യഥാസമയം ചികിത്സകിട്ടാതെ മരിച്ചത്.

തിങ്കളാഴ്ച രാത്രി ഒൻപതരയ്ക്കു ശേഷമാണ് വിജയകുമാറി (Vijayakumar) ന് ദേഹാസ്വാസ്ഥ്യമുണ്ടായത്. കഞ്ഞിപ്പാടത്തിന്റെ വടക്കുപടിഞ്ഞാറുമേഖലയിലുള്ള തോട്ടങ്കരഭാഗത്താ (In the north-west region of Kanjipad, in Thotankarabhagam) ണ് കർഷകത്തൊഴിലാളിയായ വിജയകുമാർ താമസിക്കുന്നത്.

ഇവിടെ റോഡോ വഴിസൗകര്യമോ ഇല്ല. ഇതുമൂലം വളരെ വൈകിയാണ് റോഡിലെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഏതാനും മാസംമുൻപ് ഇദ്ദേഹത്തിന്റെ അയൽവാസിയും സമാനസാഹചര്യത്തിൽ മരിച്ചിരുന്നു.അമ്മ: ശാന്ത. ഭാര്യ: സീമ. മക്കൾ: അനന്തു, അഞ്ജലി. സഞ്ചയനം ശനിയാഴ്ച 8.45-ന്.

See also  ട്രെയിൻ യാത്രയിൽ ബെർത്ത് പൊട്ടി ദേഹത്തേക്ക് വീണ് യാത്രികന് ദാരുണാന്ത്യം…

Related News

Related News

Leave a Comment