ആന്ധ്രാപ്രദേശ് (Andhrapradesh) : എൻഡിഎയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ആന്ധ്രാ പ്രദേശിൽ അധികാരത്തിലേറിയതോടെ വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാരിന്റെ അഴിമതി കഥകൾ ഓരോന്നായി പുറത്ത് കൊണ്ട് വരികയാണ്.
അധികാരത്തിലിരുന്നപ്പോൾ ജഗൻ മോഹനും മുഖ്യമന്ത്രിയുടെ ഓഫീസും നടത്തിയ അധികാര, ഫണ്ട് ദുർവിനിയോഗത്തെപ്പറ്റിയുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 2019-2024 കാലത്ത് അധികാരത്തിലിരുന്നപ്പോൾ ജഗൻ മോഹൻ സർക്കാർ ചെലവാക്കിയ തുകകളുടെ ബില്ലിന്റെ വിവരങ്ങൾ പുറത്തു വിട്ടപ്പോഴാണ് മുൻ സർക്കാരിന്റെ കൊള്ളയെപ്പറ്റി പുറത്തറിഞ്ഞത്. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ ജഗൻ മോഹൻ സർക്കാരിനെതിരെ ടിഡിപി നിരവധി അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
അധികാര ദുർവിനിയോഗം നടത്തി മുൻ മുഖ്യ മന്ത്രി ജഗൻ മോഹൻ റെഡ്ഡി ചെയ്ത അഴിമതിയുടെ വിവരങ്ങൾ ഓരോന്നായി ഇപ്പോൾ അവർ തന്നെ പുറത്ത് കൊണ്ടുവരികയാണ്. മുൻ സർക്കാനിന്റെ അഴിതിക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനാണ് ഇപ്പോഴത്തെ എൻ.ഡി.എ സർക്കാരിന്റെ തീരുമാനം. കഴിഞ്ഞ അഞ്ച് വർഷക്കാലത്ത് ജഗൻ മോഹൻ സർക്കാർ നടത്തിയ അഴിമതികളെക്കുറിച്ച് അന്വേഷിക്കാൻ നിലവിലെ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ ദിവസം കഴിയുമ്പോഴും പുതിയ പുതിയ ക്രമക്കേടുകൾ പുറത്തു വരികയാണ്.