Saturday, February 22, 2025

ചാഹലിന്റെയും ധനശ്രീയുടെയും വിവാഹമോചനക്കേസില്‍ വന്‍ ട്വിസ്റ്റ്..

Must read

ഇന്ത്യന്‍ ക്രിക്കറ്റിലെ ജനപ്രീയ താരം യുസ്വേന്ദ്ര ചാഹലും ഭാര്യ ധനശ്രീ വര്‍മ്മയും വിവാഹമോചനത്തിനായി അപേക്ഷ നല്‍കിയിരിക്കുകയാണ്്. ഇരുവിവാഹമോചിതരായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ധനശ്രീയുടെ അഭിഭാഷക അദിതി മോഹന്‍. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും തീര്‍പ്പാക്കിയിട്ടില്ലെന്നുമാണ് അദിതി പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.

വിഷയം കോടതിയുടെ പരിഗണനയിലാണ്. റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് മാദ്ധ്യമങ്ങള്‍ വസ്തുതകള്‍ പരിശോധിക്കേണ്ടതുണ്ട്. തെറ്റിദ്ധാരണാജനകമായ ഒരുപാട് കാര്യങ്ങള്‍ പ്രചരിക്കപ്പെടുന്നു’- എന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ അദിതി മോഹന്‍ വ്യക്തമാക്കിയത്.ജീവനാംശമായി ചാഹലില്‍ നിന്ന് ധനശ്രീ 60 കോടി രൂപ ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാലിത് അടിസ്ഥാന രഹിതമാണെന്ന് ധനശ്രീയൂടെ കുടുംബം പറഞ്ഞു. വിവാഹമോചനക്കേസിന്റെ അവസാന ഹിയറിംഗ് കഴിഞ്ഞ വ്യാഴാഴ്ച ബാന്ദ്ര കുടുംബകോടതിയില്‍ നടന്നുവെന്നും ചാഹലും ധനശ്രീയും കോടതിയിലെത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹിയറിംഗിനുശേഷം ഇരുവരെയും കൗണ്‍സിലിംഗിന് നിര്‍ദേശിച്ചുവെങ്കിലും പരസ്പര ധാരണയോടെ പിരിയാന്‍ തന്നെയാണ് ഇരുവരുടെയും തീരുമാനമെന്നും റിപ്പോര്‍ട്ടിലുണ്ട്. 2020 ഡിസംബറിലാണ് ചാഹലും ധനശ്രീയും വിവാഹിതരായത്.

See also  യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മനംനൊന്ത് ഭാര്യ ജീവനൊടുക്കി
- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article