Wednesday, April 2, 2025

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍; വിജ്ഞാപനം ഇറക്കി കേന്ദ്രസര്‍ക്കാര്‍

Must read

- Advertisement -

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പൗരത്വ ഭേദഗതി നിയമത്തില്‍ വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍. ഇതോടെ നിയമം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നു. തിരഞ്ഞെടുപ്പില്‍ വന്‍ ചര്‍ച്ചാവിഷയമായേക്കും പൗരത്വ ഭേദഗതി നിയമം. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും. ഇതിനായി പ്രത്യേക വെബ്‌സൈറ്റും തയ്യാറായിക്കഴിഞ്ഞു. നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. വിവിധ സംസ്ഥാന സര്‍ക്കാരുടെ പ്രതിഷേധം മറികടക്കാന്‍ കൂടിയാണിത്.
പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരില്‍നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന് നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. മുസ്ലീം ലീഗുള്‍പ്പെടെ നിരവധി സംഘടനകളുടെ കേസും സുപ്രീം കോടതി പരിഗണനയിലാണ്.

See also  ശാസ്‌ത്ര കോൺഗ്രസിന്‌ ധനസഹായം തടഞ്ഞ്‌ മോദി സർക്കാർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article