Thursday, May 8, 2025

പാകിസ്ഥാന്റെ ഉറക്കം കെടുത്താന്‍ ഇന്ത്യ.ബ്രഹ്‌മോസ് മിസൈല്‍ നിര്‍മ്മാണ പ്ലാന്റ് മെയ് 11 ന് ഉദ്ഘാടനം. ലക്ഷ്യം പാകിസ്ഥാന്‍

ലോകത്തിലെ ഏറ്റവും വേഗതയേറിയതും വിനാശകരവുമായ മിസൈലുകളില്‍ ഒന്നാണ് 'ബ്രഹ്‌മോസ്' എന്ന സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍

Must read

- Advertisement -

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധസമാനമായ സാഹചര്യത്തിനിടെ ബ്രഹ്‌മോസ് മിസൈല്‍ നിര്‍മ്മാണ പ്ലാന്റ് ഉദ്ഘാടനത്തിന് ഇന്ത്യ. മെയ് 11 ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവില്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടും.

ലോകത്തിലെ ഏറ്റവും വേഗതയേറിയതും വിനാശകരവുമായ മിസൈലുകളില്‍ ഒന്നാണ് ‘ബ്രഹ്‌മോസ്’ എന്ന സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍. ഇനി ഉത്തര്‍പ്രദേശിലെ ലഖ്നൗവിലായിരിക്കും ഇത് നിര്‍മ്മിക്കുക. ഇന്ത്യയുടെയും പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരുന്ന ബ്രഹ്‌മോസ് മിസൈല്‍ ഇനി ഉത്തര്‍പ്രദേശിലായിരിക്കും നിര്‍മ്മിക്കുക. ഏകദേശം 300 കോടി രൂപ ചെലവിലാണ് ഈ പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനായി ലഖ്നൗവില്‍ സംസ്ഥാന സര്‍ക്കാര്‍ 80 ഹെക്ടര്‍ ഭൂമി സൗജന്യമായി നല്‍കി. മൂന്നര വര്‍ഷം എന്ന റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. ഉത്തര്‍പ്രദേശിലെ ആദ്യത്തെ ഹൈടെക് പ്രതിരോധ നിര്‍മ്മാണ കേന്ദ്രമാണിത്.

See also  ഹരിയാനയിൽ നിന്നും തൊഴിലാളികൾ ഇസ്രായേലിലേക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article