ഡല്‍ഹിയിലെയും നോയിഡയിലെയും നിരവധി സ്‌കൂളുകളിലേക്കാണ് ബോബ് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. ഭീക്ഷണി മെയില്‍ ലഭിച്ചതോടെ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പരിഭ്രാന്തരായി. വിദ്യാര്‍ത്ഥികളെ പെട്ടെന്ന് തന്നെ സ്‌കൂളില്‍ നിന്ന് പുറത്ത് കടത്താന്‍ നന്നേ പാടുപെട്ടു. ആശങ്കയിലായ രക്ഷിതാക്കള്‍ കുട്ടികളെ പുറത്തെത്തിക്കാന്‍ സ്‌കൂളുകളിലേക്ക് ഓടി. ദ്വാരകയിലെ ഡിപിഎസ്, മയൂര്‍ വിഹാറിലെ മദര്‍ മേരി, നോയിഡയിലെ ഡിപിഎസ് കൂടാതെ ന്യൂഡല്‍ഹിയിലെ സംസ്‌കൃതി സ്‌കൂള്‍ എന്നിവയും ഭീക്ഷണി ലഭിച്ച സ്‌കൂളുകളില്‍പ്പെടുന്നു.
രാവിലെ ആറ് മണിയോടെ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസും ബോംബ് സ്‌ക്വാഡും ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തി. സ്‌കൂളുകള്‍ മുഴുവന്‍ അരിച്ചുപെറക്കി.
കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂളിനും ഭീഷണി സന്ദേശം ലഭിച്ചു. തുടര്‍ന്ന് സ്‌കൂളില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആള്‍ക്കാരെയും ഒഴിപ്പിക്കുകയും തിരച്ചില്‍ നടത്തുകയും ചെയ്യുന്നു. ഇതുവരെ സംശയാസ്പദമായ ഒന്നും ലഭിച്ചിട്ടില്ല. സംഭവം വ്യാജമാണെന്നും പോലീസ് ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.