സംസ്ഥാനതലത്തിലും അഖിലേന്ത്യാതലത്തിലും നടന്ന പരീക്ഷകളില്‍ ഒന്നിലധികം ചോദ്യ പേപ്പര്‍ ചോര്‍ച്ചയുണ്ടായ സാഹചര്യത്തില്‍ കേന്ദ്രത്തെ പരിഹസിക്കുന്ന പോസ്റ്റുമായി തിരുവനന്തപുരം എംപി ശശിതരൂര്‍. പരീക്ഷയെഴുതും മുന്‍പേ ഉത്തരം അറിയാന്‍ കഴിയുന്ന സ്ഥലം എന്ന് ഉത്തര്‍ പ്രദേശിന് ശശി തരൂര്‍ എംപിയുടെ വ്യാഖ്യാനം. എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച ഒരു ഉത്തരക്കടലാസിന്റെ മാതൃകയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് തമാശയ്ക്കായി തരൂര്‍ പോസ്റ്റ് ചെയ്തത്.
शानदार! #परीक्षापेचार्चा pic.twitter.com/xXK8q54FWl
— Shashi Tharoor (@ShashiTharoor) June 22, 2024
എന്നാല്‍ ബിജെപി നേതാക്കള്‍ തരൂരിന്റെ പരിഹാസത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുമുണ്ട്. ഇതില്‍ തമാശയില്ലെന്നും ഉത്തര്‍പ്രദേശിനെ ആക്ഷേപിക്കുന്നതാണെന്നും അവര്‍ ആരോപിക്കുന്നു.
വിവിധ സംസ്‌കാരങ്ങളെ അവഹേളിക്കുന്നത് തരൂരിന്റെ പതിവാണെന്നും, നേരത്തെ വടക്കുകിഴക്കന്‍ ഇന്ത്യയെ അവഹേളിച്ച തരൂര്‍ ഇപ്പോള്‍ യുപിക്കെതിരേ തിരിഞ്ഞിരിക്കുകയാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചു.