- Advertisement -
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന (Bharat Ratna, a civilian honour) മൂന്നു പേര്‍ക്കു കൂടി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹ റാവു (PV Narasimha Rao), ചൗധരി ചരണ്‍ സിങ് (Chaudhary Charan Singh), കൃഷി ശാസ്ത്രജ്ഞന്‍ എം.എസ്.സ്വാമിനാഥന്‍ (Agricultural scientist MS Swaminathan) എന്നിവര്‍ക്കാണ് ഭാരതരത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം മുന്‍ ഉപ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ എല്‍.കെ.അദ്വാനി (LK Advani), ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂര്‍ (Karpuri Thakur) എന്നിവര്‍ക്കും ഭാരതരത്‌ന പുരസ്‌കാരം (Bharat Ratna Award) പ്രഖ്യാപിച്ചിരുന്നു.