ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് (Bharath Jodo Nyay Yathra ) അസം പൊലീസ് സംരക്ഷണം നൽകുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇതേതുടർന്ന് കേന്ദ്ര മന്ത്രി അമിത്ഷായ്ക്ക് (Amithsha) കത്തയച്ചിരിക്കുകയാണ് ഖാർഗെ. ഭാരത് ജോഡോ ന്യായ് യാത്രയിൽ സുരക്ഷാ പ്രശ്നങ്ങൾ നേരിടുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ബിജെപി പ്രവർത്തകർ യാത്രയ്ക്ക് നേരെ അസമിൽ അക്രമം അഴിച്ചിവിടുന്നു. സോനിത് പൂർ ജില്ലയിൽ ബിജെപി പ്രവർത്തകർ ആക്രമിച്ചു. അസം പൊലീസ് ബിജെപി പ്രവർത്തകരെ സംരക്ഷിക്കുന്നു. ആരെയും അറസ്റ്റ് ചെയ്യാൻ തയ്യാറാവുന്നില്ല. യാത്രയ്ക്ക് എതിരായ അക്രമങ്ങളിൽ നടപടി സ്വീകരിക്കാൻ അസം മുഖ്യമന്ത്രിക്കും ഡിജിപിക്കും കേന്ദ്രം നിർദേശം നൽകണമെന്നും ഖർഗെ പറഞ്ഞു. ഭീഷണിയുമായി സിപിഎം (CPM) ജോഡോ ന്യായ് യാത്ര ബഹിഷ്കരിക്കും.
തൃണമൂൽ കോൺഗ്രസ് നേതാവ് കൂടിയായ മുഖ്യമന്ത്രി മമത ബാനർജി അവസരവാദിയാണെന്നും അവർക്കൊപ്പം മത്സരിക്കാനില്ലെന്നും കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മമ്‌തയ്‌ക്കെതിരെ സിപിഎമ്മും രംഗത്തെത്തിയത്. തൃണമൂലിന്റെ യാത്രയിൽ ഉൾപ്പെടുത്തില്ലെന്നു ഉറപ്പ് നൽകണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് സിപിഎം ആവശ്യപ്പെട്ടു.