വന്ദേഭാരതിലെ മോശം ഭക്ഷണം ; ഉടനടി പ്രതികരണവുമായി റെയില്‍വേ

Written by Web Desk1

Published on:

ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാരന് ലഭിച്ചത് മോശം ഭക്ഷണം.പരാതിയെത്തിയതോടെ വിഷയത്തില്‍ റെയില്‍വേ ഇടപെട്ടു. ഭക്ഷണം മോശമായതിന് ടി.ടി.ഇയെ വിളിച്ച് പരാതി പറയുകയോ കോണ്‍ട്രാക്ടറെ നേരിട്ട് കൈകാര്യം ചെയ്യുകയോ അല്ല ഈ യാത്രക്കാരന്‍ ചെയ്തത്. പകരം സമൂഹമാധ്യമമായ എക്‌സില്‍ ഇക്കാര്യം വീഡിയോ സഹിതം പോസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. 22416-ാം നമ്പര്‍ വന്ദേഭാരത് എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്ന ആകാശ് കേസരിയാണ് മോശം ഭക്ഷണത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്. വളരെ മോശം ഭക്ഷണമാണ് ട്രെയിനില്‍ ലഭിച്ചതെന്നും ഇതില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്നും ട്വീറ്റില്‍ പറഞ്ഞ അദ്ദേഹം ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട്, വന്ദേഭാരത് എക്‌സ്പ്രസ് എന്ന അക്കൗണ്ട്, കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു.

See also  40,000 കോച്ചുകള്‍ വന്ദേഭാരത് നിലവാരത്തില്‍ ; വിമാനത്താവളങ്ങൾ ഇരട്ടിയാക്കുമെന്നും ബജറ്റ് പ്രഖ്യാപനം

Leave a Comment