എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി പതിനെട്ടാം ലോക്സഭയില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സഭയില്‍ നാടകീയ രംഗങ്ങള്‍.അസദുദ്ദീന്‍ ഒവൈസി സത്യപ്രതിജ്ഞ ചെയ്യാന്‍ പോയപ്പോള്‍ ബിജെപി എംപിമാര്‍ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. പ്രകോപിതനായ ഒവൈസി ‘ജയ് പലസ്തീന്‍’ വിളിച്ചു.
ഉറുദുവിലാണ് ഉവൈസി സത്യപ്രതിജ്ഞ ചെയ്ത് ‘ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീന്‍’ എന്ന് പറഞ്ഞുകൊണ്ടാണ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.2019 ല്‍, ‘ജയ് ഭീം, അള്ളാ-ഓ-അക്ബര്‍, ജയ് ഹിന്ദ്’ എന്ന വാക്കുകളോടെ ഒവൈസി തന്റെ സത്യപ്രതിജ്ഞ ചെയ്തത്
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹൈദരാബാദ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥി മാധവി ലതയെയാണ് ഒവൈസി പരാജയപ്പെടുത്തിയത്.