വ്യത്യസ്ത പ്രതിഷേധങ്ങളിലൂടെഞെട്ടിച്ചിരിക്കുകയാണ് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈ., ചെരുപ്പ് ഉപേക്ഷിച്ച് പ്രതിജ്ഞ എടുത്തതിനു പിന്നാലെയാണ് ശരീരത്തില്‍ സ്വയം ചാട്ടവാറടി. ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ വാഗ്ദാനം ചെയ്തതനുസരിച്ചാണ് അണ്ണാമലൈ സ്വയം ആറ് തവണ ചാട്ടവാറടിച്ചത്. സംസ്ഥാനം ഭരിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ കാര്യക്ഷമതയില്ലായ്മയ്ക്കുള്ള ‘പ്രായശ്ചിത്തം’ ആയിരുന്നു ഈ സ്വയം ചാട്ടവാറടിയെന്ന് അദ്ദേഹം പറഞ്ഞു..
പച്ച മുണ്ട് ധരിച്ച്, ഷര്‍ട്ടില്ലാത്ത അണ്ണാമലൈ മാധ്യമപ്രവര്‍ത്തകരുടെയും ഭാരതീയ ജനതാ പാര്‍ട്ടി അംഗങ്ങളുടെയും സാന്നിധ്യത്തില്‍ നീളമുള്ള, വെള്ള ചാട്ടകൊണ്ട് സ്വയം ചാട്ടയടിക്കുകയായിരുന്നു. നിങ്ങള്‍ക്ക് നാണമില്ലേ സ്റ്റാലിന്‍, കുറ്റാരോപിതനായ ജ്ഞാനശേഖരനെ തൂക്കിക്കൊല്ലുക, തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തടയാന്‍ അനുയായികള്‍ ഓടിയെത്തുന്നതിന് മുമ്പ് അണ്ണാമലൈ ആറു തവണ സ്വയം ചാട്ടയടിച്ചു.
#WATCH | Coimbatore | Tamil Nadu BJP president K Annamalai self-whips himself as a mark of protest to demand justice in the Anna University alleged sexual assault case. pic.twitter.com/ZoEhSsoo1r
— ANI (@ANI) December 27, 2024