അന്ന സെബാസ്റ്റ്യന്റെ മരണം തൊഴിൽ സമ്മർദ്ദമെന്ന് ആരോപണം അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി ശോഭകരന്തലജെ, സംഭവത്തിൽ വ്യാപക പ്രതിഷേധം

Written by Taniniram

Published on:

ദില്ലി: മലയാളി യുവതിയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് പൂനെയില്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ കരന്തലിയ. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിനാണ് മന്ത്രി ഉറപ്പ് നല്‍കിയത് .വൈക്കം സ്വദേശിനിയായ യുവതിയുടെ മരണം സംബന്ധിച്ച് തൊഴില്‍ വകുപ്പ് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.
കേരള കൃഷി വകുപ്പ് മുന്‍ അഡിഷണല്‍ ഡയറക്ടര്‍ വൈക്കം പേരയില്‍ സിബി ജോസഫിന്റേയും എസ്ബിഐ മുന്‍ മാനേജര്‍ അനിത അഗസ്റ്റിന്റേയും മകളാണ് അന്ന (Anna Sebastian) . പുനെയില്‍ ഏണസ്റ്റ് ആന്റ് യംഗില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയിരുന്നു. തൊഴില്‍ സമ്മര്‍ദ്ദം മൂലമാണ് മകള്‍ മരിച്ചതെന്ന് കാണിച്ച് അമ്മ കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ മേധാവിക്ക് നല്‍കിയ കത്ത് പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.

Related News

Related News

Leave a Comment